ഒന്നും രണ്ടുമല്ല, 24 ഇന്നോവകൾ; മന്ത്രിമാര്‍ക്ക് പുതിയ കാറുകൾ വാങ്ങുന്നു, ചെലവ് 9.6 കോടി

തിരുവനന്തപുരം: മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉള്‍പ്പടെ ഉപയോഗിക്കാൻ 24 പുതിയ ടൊയോട്ട ഇന്നോവ കാറുകൾ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ജനറല്‍ അഡ്മിനിസ്ട്രേഷന്റെ പ്രോട്ടോകോള്‍ വിഭാഗം ഉത്തരവിറക്കി.
മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉള്‍പ്പടെ 22 കാറുകളും സംസ്ഥാനത്ത് എത്തുന്ന അതിഥികള്‍ക്കായി രണ്ടുകാറുകളും വാങ്ങാനാണ് തീരുമാനം. ഇന്നോവയുടെ ഏറ്റവും കൂടിയ മോഡല്‍ കാറുകളാണ് വാങ്ങുക.
9.6 കോടി രൂപ കാറുകൾ വാങ്ങാൻ ചെലവ് വരുമെന്നാണ് കണക്കുകള്‍. വാഹനങ്ങളുടെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാറിന്റെ നടപടി.
വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പഴയ സര്‍ക്കാറിന്റെ കാലത്തുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
വാഹനങ്ങളുടെ കാലപഴക്കം ചൂണ്ടിക്കാട്ടി കേടാകുന്നതായി മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. പല മന്ത്രിമാരും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.
