കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ മുപ്പത്തി രണ്ടാം വാർഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ മുപ്പത്തി രണ്ടാം വാർഷിക സമ്മേളനം 2024 മാർച്ച് 6 ന് അരീക്കോട് വെച്ച് ചേരുമെന്ന് സംഗാടകർ അറിയിച്ചു.(Kerala State Service Pensioners Union has constituted a welcoming committee for the thirty-second annual conference of Malappuram district.)|Kerala State Service Pensioners.ഇന്ന് (30.09.2023) ന് അരീക്കോട് വെച്ച് ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ വെച്ച് ഏറനാട് എംഎല്‍എ പി കെ ബഷീർ മുഖ്യ രക്ഷാധികാരിയും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി റുഖിയ ഷംസു ചെയർപേഴ്സനും കെഎസ്എസ്പിയു മലപ്പുറം ജില്ലാ പ്രസിഡണ്ട് എ കുഞ്ഞുണ്ണി നായർ വർക്കിങ്ങ് ചെയർമാനും കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി ടി കെ നാരായണൻ ജനറൽ കൺവീനറുമായി സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണ യോഗം അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു ജില്ലാ പ്രസിഡണ്ട് എ കുഞ്ഞുണ്ണി നായർ അധ്യക്ഷത വഹിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് അംഗം കെ മുക്താർ, പി ദാമോദരൻ, ആലീസ് മാത്യു, കെ ടി അലി അസ്കർ, കെ ജനാർദ്ദനൻ, ഇ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബി കെ ഇബ്രാഹീം, കെ വി ഇബ്രാഹീം കുട്ടി, അബ്ദുൽ റഷീദ് അറഞ്ഞിക്കൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി കെ നാരായണൻ സ്വാഗതവും പി നാരായണി നന്ദിയും പറഞ്ഞു.