നിർദ്ധന കുടുംബത്തിന് കൈത്താങ്ങായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുപ്പത്തിരണ്ടാം മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഒരു നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന ഭവന നിർമ്മാണത്തിന്റെ കട്ടിള വെപ്പ് എടവണ്ണയിൽ എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി അഭിലാഷ് നിർവ്വഹിച്ചു. കെഎസ്എസ്പിയു മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് കെ ജനാർദ്ദനൻ അധ്യക്ഷനായിരുന്നു.(Kerala State Service Pensioners Union lends a helping hand to the needy family)|Service Pensioners .എടവണ്ണ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി പി ഷൈനിമോൾ, എ റഷീദ കെഎസ്എസ്പിയു സംസ്ഥാന കമ്മിറ്റി അംഗം ആലീസ് മാത്യു, ജില്ലാ വൈസ് പ്രസിഡണ്ട് എം കെ ദേവകി ജില്ലാ ജോ.സെക്രട്ടറി എം ജെ ജേക്കബ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബികെ ഇബ്രാഹീം, അരീക്കോട് ബ്ലോക്ക് പ്രസിഡണ്ട് കെ വി ഇബ്രാഹീം കുട്ടി, ആമിന ഒ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി കെ നാരായണൻ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി അബ്ദുൽ റഷീദ് അറഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *