കേരള യൂത്ത് കോൺഫറൻസ് അരീക്കോട് മണ്ഡലം സന്ദേശയാത്രക്ക് തുടക്കം

Kerala Youth Conference Arikode Mandal Sandeshayatra begins

 

അരീക്കോട് : യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ഫെബ്രുവരി 10 , 11 തീയതികളിൽ മലപ്പുറത്ത് വെച്ച് നടത്തുന്ന കേരള യൂത്ത് കോൺഫറൻസിന്റെ പ്രചരണാർത്ഥം
വിസ്ഡം യൂത്ത് അരീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശ യാത്ര ഇന്ന് മുതൽ 3 ദിവസം അരീക്കോട്, ഊർങ്ങാട്ടിരി, കീഴുപറമ്പ് എന്നീ പഞ്ചായത്തുകളിൽ എല്ലാ സ്ഥലങ്ങളിലും പ്രചാരണം നടത്തും.

സന്ദേശയാത്രയുടെ ഉദ്ഘാടനം ഇന്ന് രാവിലെ എട്ടുമണിക്ക് കടുങ്ങല്ലൂരിൽ വച്ച് കെ.പി.സി.സി സെക്രട്ടറി കെ. പി നൗഷാദ് അലി നിർവഹിച്ചു. വിസ്ഡം യൂത്ത് ഭാരവാഹി വിടി ഇസ്മായിൽ സ്വാഗതം പറയുകയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹി കെ പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിക്കുകയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡൻറ് ഡോ:വി മുഹമ്മദ് മദനി മുഖ്യപ്രഭാഷണം നടത്തുകയും , സഫീർ സി ടി നന്ദി പ്രകാശിപ്പിച്ചു സംസാരിക്കുകയും ചെയ്തു. ഒന്നാം ദിന സന്ദേശ യാത്രയുടെ സമാപനം സൗത്ത് പുത്തലത്ത് മുസ്തഫ കാരാട്ടിൽ അധ്യക്ഷത വഹിച്ചുകൊണ്ട് വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡൻറ് സലീം സുല്ലമി സമാപന പ്രഭാഷണം നടത്തി സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *