‘കില്ലർ ഓൺ ദ ലൂസ്’; റൈഫിൾ ക്ലബിലെ പുതിയ ഗാനമെത്തി, ചിത്രം 19ന് തിയേറ്ററുകളിൽ

Killer

ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിൻ്റെ കഥയുമായെത്തുന്ന ‘റൈഫിള്‍ ക്ലബി’ലെ പുതിയ ഗാനം പുറത്ത്. റെക്സ് വിജയൻ്റെ ഈണത്തിൽ ഇമ്പാച്ചി വരികൾ എഴുതി പാടിയ ‘കില്ലർ ഓൺ ദ ലൂസ്‌’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. തിയേറ്ററുകളിൽ ഏറെ പുതുമകളുമായി എത്താനൊരുങ്ങുകയാണ് ആഷിഖ് അബുവിന്‍റെ പുതിയ ചിത്രം ‘റൈഫിള്‍ ക്ലബ്’.Killer

പവർ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ടുകൊണ്ട് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധേയമായിരുന്നു. പ്രകടനങ്ങൾ കൊണ്ട് ഞെട്ടിക്കാൻ പോകുന്ന സ്റ്റാ‍ർ കാസ്റ്റ് തന്നെയാണ് ചിത്രത്തിലുള്ളത്. ഇക്കുറി ക്രിസ്മസ് കെങ്കേമമാക്കാൻ ‘റൈഫിൾ ക്ലബ്’ ഡിസംബർ 19 ന് വേൾഡ് വൈഡ് റിലീസിനെത്തും. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായാണ് ചിത്രം എത്തുന്നത്. സുപ്രധാന കഥാപാത്രമായ ഇട്ടിയാനമായെത്തുന്ന വാണി വിശ്വനാഥിന്‍റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്‍റേയും ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്‍റേയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചനകള്‍.

ബോളിവുഡിൽ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളിൽ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്‍റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘റൈഫിള്‍ ക്ലബ്’. കൂടാതെ വിജയരാഘവൻ അവതരിപ്പിക്കുന്ന കുഴിവേലി ലോനപ്പൻ, സുരേഷ് കൃഷ്ണയുടെ ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിന്‍റെ റൊമാന്‍റിക് സ്റ്റാർ, ഉണ്ണിമായയുടെ സൂസൻ, ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ തുടങ്ങിയ കഥാപാത്രങ്ങളുടെയൊക്കെ റേഞ്ച് അന്യായമായിരിക്കുമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസിലാക്കാനാകുന്നത്.

ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

റൈഫിൾ ക്ലബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *