കീരൻതൊടിക യൂത്ത് വിംഗിന് പുതിയ ഭാരവാഹികൾ.

Kiranthodika Youth Wing.

 

ചേന്ദമംഗല്ലൂർ : 2023 ഡിസംബർ 24 ന് ഞായറാഴ്ച്ച ചേന്ദമംഗല്ലൂരിൽ നടക്കുന്ന കീരൻ തൊടിക കുടുംബ സംഗമത്തോടനുബന്ധിച്ച് , ചേന്ദമംഗല്ലൂർ ഹരിതയിൽ ചേർന്ന യൂത്ത് വിംഗ് മെംബേഴ്സ് മീറ്റിൽ കീരൻതൊടിക യൂത്ത് വിംഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ ഡോ: ടി.പി. റാഷിദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനറായി ഡോ. റാഷിദ് ടി.പി.യെയും , ജോയന്റ് കൺവീനർമാരായി നിഷാദ് കെ.ടി., ആയിഷ അമൽ ടി.കെ. എന്നിവരെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : ഫഹ്മി റഹ്മാൻ കെ.ടി. (സെക്രട്ടറി), ലുത്ഫി ഉണ്ണിമോയി കെ.ടി (ജോ: സെക്രട്ടറി ) സഫ്റാൻ അബ്ദുറസാഖ് കെ.ടി. (ട്രഷറർ ) , നിവാദ് എൻ.കെ. (കൺവീനർ, സോഷ്യൽ മീഡിയ സെൽ ) എന്നിവരെയും തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് കുടുംബ സമിതി ജനറൽ സെക്രട്ടറി കെ.ടി. അബ്ദു റഷീദ് , കെ.ടി. അബ്ദുറസാഖ്, കെ.ടി. മുഹമ്മദ് അബ്ദു റഹിമാൻ , കെ.ടി. അബ്ദുസ്സമദ് എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ കെ.ടി. നിഷാദ് സ്വാഗതവും ആയിഷ അമൽ ടി.കെ. നന്ദിയും പറഞ്ഞു. (Kiranthodika Youth Wing.)

Leave a Reply

Your email address will not be published. Required fields are marked *