കീരൻതൊടിക കുടുംബ സംഗമം 2023 : സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
കൊടിയത്തൂർ : 2023 ഡിസംബർ 24 ന് ഞായറാഴ്ച്ച ചേന്ദമംഗല്ലൂരിൽ നടക്കുന്ന എട്ടാമത് കീരൻതൊടിക കുടുംബ സംഗമത്തിന്റെ മുന്നോടിയായി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
ഫുട്ബോൾ ടൂർണ്ണമെന്റ്, ബാഡ്മിന്റെൺ , കമ്പവലി , മ്യൂസിക്ക് ചെയർ എന്നീ ഇനങ്ങളിലാണ് കുടുംബാംഗങ്ങൾ പരസ്പരം മാറ്റുരച്ചത്. മീറ്റ് തലശ്ശേരി പ്രിൻസിപ്പൾ ഡിസ്‌ത്രിക്ട് & സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹ്‌മദ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് അരീക്കോട് ഓറിയന്റെൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ.ടി.മുനീബ് റഹ്മാൻ ട്രോഫികൾ വിതരണം ചെയ്തു. ജനറൽ കൺവീനർ കെ.ടി. അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.അബ്ദുറഷീദ്, കെ.ടി. മെഹബൂബ്.കെ.ടി. ഹാഷിം.കെ.ടി.അബ്ദുൽ ഹമീദ്. കെ.ടി. ബഷീർ ഹാജി, കെ.ടി. സൽമാൻ , കെടി. നജീബ്, കെ.ടി. സദറുദ്ദീൻ .എം.പി.സുബൈർ.എന്നിവർ ആശംസകൾ നേർന്നു. സിസ്റ്റേഴ്സ് വിംഗ് കൺവീനർ കെ.പി. ആയിശ സ്വാഗതവും കെ.ടി. നിഷാദ് നന്ദിയും പറഞ്ഞു. Kiranthotika Kudumba Sangam 2023 : Organized sports meet.