കീരൻതൊടിക കുടുംബ സംഗമം 2023: സിസ്റ്റേഴ് വിംഗ് രൂപീകരിച്ചു.
കൊടിയത്തൂർ : 2023 ഡിസംബർ 24 ന് ഞായറാഴ്ച്ച ചേന്ദമംഗല്ലൂരിൽ നടക്കുന്ന എട്ടാമത് കീരൻതൊടിക കുടുംബ സംഗമത്തിന്റെ മുന്നോടിയായി കുടുംബത്തിലെ വനിതകൾ ഒത്തുകൂടി സിസ്റ്റേഴ്സ് വിംഗ് രൂപീകരിച്ചു. മീറ്റ് കെ.ടി.ഫാത്തിമ ഉദ്ഘാടനം ചെയ്തു. കെ.ടി. നൂർജഹാൻ അദ്ധ്യക്ഷത വഹിച്ചു. വി.ഷംലൂലത്ത്, കെ.ടി. ഷമീമ, കെ.ടി. ഖമർ ബാൻ, പി. റസിയാബി , ഹമീദ പയനാട്ട് എന്നിവർ ആശംസകൾ നേർന്നു. സിസ്റ്റേഴ്സ് വിംഗ് ഭാരവാഹികളായി കെ.പി. ആയിഷ (കൺവീനർ) , വി. ഷംലൂലത്ത് ( ജോ: കൺവീനർ ) , കെ.ടി. ഹസീന ബാൻ (ജോ: കൺവീനർ ) , കെ.ടി. സലീന (സെക്രട്ടറി ), കെ.പി. റസീയ (ജോ: സെക്രട്ടറി), കെ.ടി. ഇസ്സത്ത് ബാനു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കുടുംബ സമിതി ജനറൽ: സെക്രട്ടറി. കെ. ടി. അബ്ദുൽ റഷീദ്. സെക്രട്ടറി മെഹബൂബ് കെ.ടി യൂത്ത് വിംഗ് ജോയിന്റ് കൺവീനർ നിഷാദ് കെ.ടി. സെക്രട്ടറി ഫഹ്മി റഹ്മാൻ കെ.ടി, ട്രഷറർ സഫ്രാൻ അബ്ദുൽ റസാഖ്. കെ.ടി, എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. കെ.പി. ആയിഷ സ്വാഗതവും കെ.ടി. സലീന നന്ദിയും പറഞ്ഞു.
Kiranthotika Kudumba Sangam 2023: Sister Wing formed.