ദുരന്ത നിവാരണ മുന്നൊരുക്കവുമായി കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്
കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ വർഷകാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രവർത്തികൾ വിലയിരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ സഹ്ല മുനീർ, വാർഡ് മെമ്പർ തസ്ലീന ഷബീർ, വില്ലേജ് ഓഫീസർ അബ്ബാസ്, വിവിധ വകുപ്പ് മേധാവികൾ, ട്രോമ കയർ വളണ്ടിയേഴ്സ് തുടങ്ങിയവർ സംബന്ധിച്ചു. ഓരോ വകുപ്പുകളും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും മുൻകരുതലുകളും യോഗം ചർച്ച ചെയ്തു വേണ്ട നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു.