കൊടകര കുഴല്‍പ്പണക്കേസ്; വീണ്ടും അന്വേഷണം വേണം: വി. എസ്. സുനില്‍കുമാര്‍

കൊടകര കുഴല്‍പ്പണക്കേസ്; വീണ്ടും അന്വേഷണം വേണം: വി. എസ്. സുനില്‍കുമാര്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് വി. എസ്. സുനില്‍കുമാര്‍. കേസിലെ ഇഡി അന്വേഷണം സര്‍ക്കസ് പോലെയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.Sunil Kumar

കേസിലെ സാക്ഷിയും ബിജെപി മുൻ ഓഫീസ് സെക്രട്ടറിയുമായ തിരൂർ സതീഷാണ് കൊടകര കുഴൽപ്പണക്കേസിൽ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി ഉപയോ​ഗിക്കാനാണ് എത്തിച്ചതെന്നും ജില്ലാ ഭാരവാഹികളാണ് ഈ പണം കൈകാര്യം ചെയ്തതെന്നും സതീഷ് പറഞ്ഞു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് തൃശൂരിലെ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്ന സംഭവം നടന്നത്. അപകടത്തിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയർന്നത്. പിന്നീട് മൂന്നരക്കോടി വരെ നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി. തൃശൂരിൽനിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *