അതിദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ പാസ്സ് വിതരണം ചെയ്ത് കൊടിയത്തൂർ പഞ്ചായത്ത്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ അതിദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ പാസ്സ് വിതരണം ചെയ്തു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നവംബർ 1 മുതൽ ഒരു വർഷത്തേക്ക് സ്വകാര്യ ബസുകളിലും കെ. എസ്. ആർ. ടി. സി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യാത്ര പാസുകൾ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറത്ത്, വി.ഷംലൂലത്ത്, കെ.ജി. സീനത്ത്, തുടങ്ങിയവർ സംബന്ധിച്ചു. Kodiathur panchayat distributed free travel pass to the students from extreme poverty families.