കൂളിമാട് മഹല്ല് ജമാഅത്ത് സമൂഹ ഫല ഭോജന സദസ്സ് സംഘടിപ്പിച്ചു.

Koolimad Mahal Jamaat organized community fruit dinner.

 

കൂളിമാട് : കൂളിമാട് മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ സ്ത്രീ ശാക്തീകരണ സംവിധാനമായ “ക്രസ്റ്റ് കൂളിമാട് ” പരിസ്ഥിതി സംരക്ഷണ വാരാചരണ ഭാഗമായി സമൂഹ ഫല ഭോജന സദസ്സ് സംഘടിപ്പിച്ചു. ഗ്രാമത്തിലെ വിവിധ വീടുകളിൽ വിളഞ്ഞ വൈവിധ്യമാർന്ന മധുര ഫലങ്ങളാണ് ശേഖരിച്ചു നാട്ടുകാർക്ക് സൗജന്യമായി കഴിക്കാൻ അവസരം നല്കിയത്. ചക്ക, വിവിധതരം മാമ്പഴങ്ങൾ, പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, പൈനാപ്പിൾ, തുടങ്ങിയ 15ലധികം പഴവർഗ്ഗങ്ങളാണ് ഫലഭോജന സദസ്സിൽ ഒരുക്കിയത്. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ അധ്യക്ഷനായി. ഹരിത ഭവനം പദ്ധതി പ്രഖ്യാപനം ഇ.കെ. മൊയ്തീൻ ഹാജിയും ജുമുഅത്ത് പള്ളിയുടെ മുകളിൽ ഒരുക്കിയ ഡ്രാഗൺ ഫ്രൂട്ട് ടെറസ് ഗാർഡൺ ഉദ്ഘാടനം മുക്കം ഗ്രീൻ ഗാർഡൻ എം ഡി ഉസ്സനും നിർവഹിച്ചു. പ്രമുഖ ഫലവൃക്ഷ കർഷകൻ കെ.വി. ഷംസുദ്ദീൻ ഹാജി, ഉസ്സൻ മുക്കം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ടി.ഒ. മദ്രസയെ പ്രകൃതി ദുരന്ത പുനരധിവാസ കേന്ദ്രമായി പ്രഖ്യാപിച്ചു. മഹല്ല് ജനറൽ സെക്രട്ടറി കെ വീരാൻകുട്ടി ഹാജി, വാർഡ് മെമ്പർ കെ. എ. റഫീഖ്, ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി, ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.ടി. എ നാസർ, കൺവീനർ അയ്യൂബ് കൂളിമാട് , ടി സി റഷീദ് ഹാജി, ടി സി മുഹമ്മദ് ഹാജി, ഇ.കുഞ്ഞോയി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *