നാ​ടൊ​ഴു​കി, പ​ത്മാ​ല​യ​ത്തി​ലേ​ക്ക്…


എം.​കെ. രാ​ഘ​വ​ൻ എം.​പി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ക​റ​ക​ള​ഞ്ഞ സോ​ഷ്യ​ലി​സ്റ്റും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ദീ​ർ​ഘ​കാ​ലം എം.​പി​യു​മാ​യി​രു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ന്റെ ദേ​ഹ​വി​യോ​ഗ​മ​റി​ഞ്ഞ് പ​ന്നി​യ​ങ്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ. സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ തു​ട​ങ്ങി രാ​ജ്യ​ത്തെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​യി മാ​റി​യ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പ​ന്നി​യ​ങ്ക​ര​യി​ലെ പ​ത്മാ​ല​യ​ത്തി​ൽ എ​ത്തി​ച്ചു. പൊ​തു​ദ​ർ​ശ​ന​ത്തി​ന്‌ വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ അ​തി​രാ​വി​ലെ മു​ത​ൽ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​രെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​റി​യി​ച്ചു. ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണെ​ത്തി​യ​ത്‌.

കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്റെ മൃ​ത​ദേ​ഹ​ത്തി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്നു

മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്‌, എ.​കെ. ശ​ശീ​ന്ദ്ര​ൻ, മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ, എം.​എ​ൽ.​എ​മാ​രാ​യ ഇ.​കെ. വി​ജ​ൻ, എ​ൻ. ഷം​സു​ദ്ദീ​ൻ, എം.​പി​മാ​രാ​യ എം.​കെ. രാ​ഘ​വ​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്‌, ഡെ​പ്യൂ​ട്ടി മേ​യ​ർ ഡോ. ​എ​സ്‌. ജ​യ​ശ്രീ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മാ​ധ്യ​മം എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം, കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ്‌, എ​ൻ.​സി.​പി ദേ​ശീ​യ വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ പി.​സി. ചാ​ക്കോ, എ​ൽ.​ജെ.​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ എം.​വി. ശ്രേ​യാം​സ്‌​കു​മാ​ർ, പി.​എം. സു​രേ​ഷ്‌​ബാ​ബു, മു​സ്‍ലിം ലീ​ഗ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, ജി​ല്ല പ്ര​സി​ഡ​ന്റ്‌ എം.​എ. റ​സാ​ഖ്‌, ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ്‌, കേ​ളു എ​ട്ട​ൻ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഒ​ഡേ​പാ​ക്‌ ചെ​യ​ർ​മാ​ൻ കെ.​പി. അ​നി​ൽ​കു​മാ​ർ, മു​ൻ എം.​എ​ൽ.​എ വി.​കെ.​സി മ​മ്മ​ദ്‌ കോ​യ, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി പി. ​ഗ​വാ​സ്‌, ടി.​വി. ബാ​ല​ൻ, കെ.​കെ. ബാ​ല​ൻ, പി.​കെ. നാ​സ​ർ, കെ.​പി.​സി.​സി രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​സി. അ​ബു, മാ​തൃ​ഭൂ​മി മാ​നേ​ജി​ങ്‌ ഡ​യ​റ​ക്ട​ർ പി.​വി. ച​ന്ദ്ര​ൻ, കാ​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്‌ ചാ​ൻ​സ​ല​ർ പി. ​ര​വീ​ന്ദ്ര​ൻ, പ്ര​ഫ. ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, സി.​പി. സോ​മ​ശേ​ഖ​ര​ൻ, കെ.​എം.​കെ. ബാ​ല​കൃ​ഷ്‌​ണ​ൻ, കോ​ഴി​ക്കോ​ട്‌ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ പ്ര​ഫ. പി.​ടി. അ​ബ്ദു​ൽ ല​ത്തീ​ഫ്‌, സെ​ക്ര​ട്ട​റി എ.​വി. സ​ന്തോ​ഷ്‌, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ജ​യ​ന്ത്‌, വി.​എ. നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി വി​ദ്യാ ബാ​ല​കൃ​ഷ്‌​ണ​ൻ, കെ.​എം. അ​ഭി​ജി​ത്ത്, വി.​ടി. സൂ​ര​ജ്, ഐ. ​മൂ​സ, എ​ൽ.​ജെ.​ഡി ജി​ല്ല പ്ര​സി​ഡ​ന്റ്‌ മ​ന​യ​ത്ത്‌ ച​ന്ദ്ര​ൻ, വി. ​കു​ഞ്ഞാ​ലി, ഇ.​പി. ദാ​മോ​ദ​ര​ൻ, എം.​കെ. ഭാ​സ്‌​ക​ര​ൻ, സ​ലീം മ​ട​വൂ​ർ, എ​ൻ. വേ​ണു, പി. ​ര​ഘു​നാ​ഥ്‌ തു​ട​ങ്ങി നി​ര​വ​ധി പേ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

കെ.​പി ഉ​ണ്ണി​കൃ​ഷ്ണ​ന്റെ മൃ​ത​ദേ​ഹ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കു​ന്ന ഭാ​ര്യ അ​മൃ​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ക്ക​ളാ​യ നി​ര​ഞ്ജ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ദ​ക്ഷി​ണ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ

വ​ട​ക​ര​യു​ടെ സ്വ​ന്തം കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ

വ​ട​ക​ര: വ​ർ​ഗീ​യ​ത​ക്കെ​തി​രെ​യും മ​ത​നി​ര​പേ​ക്ഷ​ത​ക്കു വേ​ണ്ടി​യും ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ട് പോ​യ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ വ​ട​ക​ര​യു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ആ​റു ത​വ​ണ​യാ​ണ് വ​ട​ക​ര​ക്കാ​ർ പാ​ർ​ല​മെ​ന്റി​ലേ​ക്ക് അ​യ​ച്ച​ത്. പ്ര​ചാ​ര​ണ പ​ര്യ​ട​ന​ത്തി​നി​ടെ പ​ല​പ്പോ​ഴും രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ എ​ത്തി​യി​രു​ന്ന​തെ​ന്ന് പ​ഴ​മ​ക്കാ​ർ ഓ​ർ​ക്കു​ന്നു. 1971ൽ ​തു​ട​ക്കം കു​റി​ച്ച വി​ജ​യ​കു​തി​പ്പി​ന് പ​രി​സ​മാ​പ്തി​യാ​യ​ത് 1995ൽ ​കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി 1996ൽ ​സി.​പി.​എ​മ്മി​ലെ ഒ. ​ഭ​ര​ത​നോ​ട് പ​രാ​ജ​യ​പെ​ട്ട​തോ​ടെ​യാ​ണ്. 1991ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര കേ​ര​ള​ത്തി​ന്റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു. ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​നെ ഏ​തു​വി​ധേ​നെ​യും തോ​ൽ​പ്പി​ക്കാ​ൻ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി യു.​ഡി.​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ​ത് പ്ര​ഗ​ൽ​ഭ അ​ഭി​ഭാ​ഷ​ക​ൻ ര​ത്ന​സി​ങി​നെ. കോ​ലീ​ബി സം​ഖ്യം എ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രു​ന്നു. ഈ ​ധാ​ര​ണ​ക​ൾ​ക്കൊ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്റെ സ്വീ​കാ​ര്യ​ത​യെ ഇ​ള​ക്കാ​നാ​യി​ല്ല. 16943 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് അ​ദ്ദേ​ഹം വി​ജ​യി​ച്ചു.കു​വൈ​ത്ത് യു​ദ്ധ​വേ​ള​യി​ൽ പ്ര​വാ​സി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ട് വ​രു​ന്ന​തി​ൽ മു​ന്ന​ണി പോ​രാ​ളി​യാ​യി പ്ര​വ​ർ​ത്തി​ച്ചിരുന്നു.