കൊല്ലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

KSRTC

കൊല്ലം: മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. കൊല്ലത്തുനിന്ന് കുളത്തൂപ്പുഴയിലേക്കു പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസില്‍ ഗർഭിണി ഉൾപ്പെടെ 30ഓളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.KSRTC

ഇന്നു വൈകീട്ടോടെയാണ് അപകടം. മീയണ്ണൂരിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞതെന്നാണു വിവരം. സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലും ബസ് ഇടിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് തലയ്ക്കു പരിക്കേറ്റു. ഇവരെ സമീപത്തുള്ള അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ഗർഭിണിയെ വേദനയെ തുടർന്ന് ലേബർ റൂമിലേക്കു മാറ്റിയിട്ടുണ്ട്.

പുയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *