സംവരണത്തെ പരിഹസിച്ച് കെ.എസ്.യു യൂണിയൻ മാഗസിൻ

KSU

തൃശൂർ: സംവരണം മൂലം ജനറൽ കാറ്റഗറിക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് സംവരണത്തെ പരിഹസിച്ചും കെ.എസ്.യു യൂണിയൻ മാഗസിൻ. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഹോർട്ടികൾച്ചർ ക്യാമ്പസ് യൂണിയൻ പുറത്തിറക്കിയ മാഗസിനിലാണ് പരിഹാസം.KSU

കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോളേജ് മാഗസിനിലാണ് സംവരണത്തെ കുറിച്ചുള്ള കാർട്ടൂൺ ഉള്ളത്. സംവരണം മൂലം എസ്.സി ,എസ് ടി ഒ ബി സി വിഭാഗങ്ങൾക്ക് ലഭിച്ചതിൻ്റെ ബാക്കിയെ ജനറൽ കാറ്റഗറിക്ക് ലഭിക്കുന്നുള്ളൂ എന്നാണ് പോസ്റ്ററിന്റെ ആശയം.

കാർട്ടൂണിനെതിരെ എസ്എഫ്ഐ രംഗത്ത് എത്തി. പോസ്റ്റർ ഭരണഘടനാ വിരുദ്ധമെന്ന് എസ്എഫ്ഐ പറഞ്ഞു.വിവാദമായതിന് പിന്നാലെ പിന്നാലെ ഓൺലൈൻ പതിപ്പ് നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *