നവകേരള സദസ്സ്: കണ്ണൂരിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ
കണ്ണൂര്‍: നവകേരള സദസ് നടക്കുന്നതിന്റെ ഭാഗമായി കണ്ണൂരിൽ കെ.എസ്.യു യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഫൈൽ സുബൈർ, കെ എസ് യു നേതാക്കളായ മുബാസ്, റാഹിബ്, അർഷാദ് എന്നിവരെയാണ് കണ്ണപുരം പൊലീസ് കസ്റ്റ്ഡിയിലെടുത്തത്. നവകേരള സദസ്സ് ഇന്ന് മുതൽ മൂന്ന് ദിവസം കണ്ണൂർ ജില്ലയിലാണ് പര്യടനം നടത്തുക.
കാസർകോട്ടെ പര്യടനം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും പയ്യന്നൂരിൽ എത്തി. രാവിലെ 9 മണിക്ക് ക്ഷണിക്കപ്പെട്ട പ്രമുഖരുമായി മുഖ്യമന്ത്രി കൂടി കാഴ്ച നടത്തും. പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. തുടർന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.11 മണിക്ക് പയ്യന്നൂരിലാണ് ആദ്യ പരിപാടി. തുടർന്ന് കല്യാശ്ശേരി, തളിപ്പറമ്പ്, മണ്ഡലങ്ങളിലും പര്യടനം നടത്തും. വൈകിട്ട് ഇരിക്കൂറിലാണ് സമാപനം.നാളെയും മറ്റന്നാളും കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും. KSU, Youth Congress leaders in preventive detention in Kannur