ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീൽ: രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നഷ്ടമായ ഭൂരിപക്ഷ വോട്ട് തിരിച്ചുപിടിക്കാൻ പിആർ ഏജൻസിയുടെ സഹായത്തോടെ പിണറായി വിജയൻ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് കെ.ടി ജലീൽ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. മുസ്‌ലിംകളാണ് സ്വർണം കടത്തുന്നത് എന്ന സംഘ്പരിവാർ വാദം തന്നെയാണ് ജലീൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്നത്. വർഗീയ ചേരിതിരവ് സൃഷ്ടിക്കാൻ തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് ജലീൽ പ്രസ്താവനയിറക്കുന്നതെന്നും രാഹുൽ പറഞ്ഞു.KT Jali
നിലവിൽ സിപിഎമ്മിനായി സംഘ്പരിവാർ അജണ്ട നടപ്പാക്കുന്ന ജലീൽ താമസിയാതെ ബിജെപിക്ക് വേണ്ടി തന്നെ സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കി തുടങ്ങും. ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് ജലീൽ. തങ്ങൾക്ക് കൂടി താൽപര്യമുള്ള വിഷയമാണ് ജലീൽ പറയുന്നത് എന്നതുകൊണ്ടാണ് നേതാക്കൾ അദ്ദേഹത്തെ നിയന്ത്രിക്കാൻ ഇടപെടാത്തതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.