കുവൈത്ത് നാഷ്ണൽ പ്ലാനറ്റോറിയം വീണ്ടും തുറന്നു

Planetarium

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പ്ലാനറ്റോറിയം വീണ്ടും തുറന്നു. നവീകരണത്തിനായി ഭാഗമായി അടച്ചുപൂട്ടിയ പ്ലാനറ്റോറിയം കഴിഞ്ഞ ദിവസമാണ് സന്ദർശകർക്ക് വേണ്ടി തുറന്നുകൊടുത്തത്. തിങ്കൾ മുതൽ വ്യാഴം വരെ തുറന്നു പ്രവർത്തിക്കുന്ന പ്ലാനറ്റോറിയത്തിൽ ദിവസവും അഞ്ച് പ്രദർശനങ്ങളുണ്ടാകും.Planetarium

കുവൈത്ത് നാഷണൽ മ്യൂസിയത്തിന്റെ ഭാഗമായി 1986 ൽ തുറന്ന പ്ലാനറ്റോറിയം ഗൾഫ് മേഖലയിലെ ആദ്യ പ്ലാനറ്റോറിയമാണ്. 1990 ൽ ഗൾഫ് യുദ്ധകാലത്ത് പ്ലാനറ്റോറിയത്തിന് കാര്യമായ കേടുപാടുകൾ വന്നെങ്കിലും പിന്നീട് പുനർനിർമിക്കുകയായിരുന്നു. കുവൈത്ത് സിറ്റിയിൽ നാഷണൽ മ്യൂസിയത്തോട് ചേർന്നാണ് പ്ലാനറ്റോറിയം സഥിതിചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *