പാർലമെന്റ് അതിക്രമക്കേസ്: മുഖ്യസൂത്രധാരൻ ലളിത് മോഹൻ ഝാ അറസ്റ്റിൽ

Lalit Jha, mastermind of parliament security breach arrested

 

പാര്‍ലമെന്റില്‍ ഇന്നലെ നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലെ നീമ്രാനയിലാണ് ഝായെ അവസാനമായി കണ്ടതെന്ന് ചിലര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെ ഇയാള്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ലളിത് ഝാ അധ്യാപകനാണ്. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്ട്‌സ്ആപ്പ് സന്ദേശമയച്ചിരുന്നു.

ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം ആസൂത്രണം ചെയ്തത്. ഭഗത് സിങ് ഫാന്‍ ക്ലബ് വഴിയാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടത്. സിഗ്‌നല്‍ ആപ് വഴിയാണ് ആശയവിനിയമം നടത്തിയതെന്നും പൊലീസ് പറഞ്ഞു.പാര്‍ലെമന്റില്‍ ഇന്നലെ ഉച്ചയോടെ കളര്‍ സ്‌പ്രേയുമായി രണ്ടുപേരെത്തി പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്.

Lalit Jha, mastermind of parliament security breach arrested

Leave a Reply

Your email address will not be published. Required fields are marked *