‘പോസ്റ്റുകൾ പിൻവലിച്ചു ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടി’; ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി

'The second Pinarayi government is weak; The party and the government must correct the mistakes'; EP Jayarajayan opens up in his autobiography

 

കണ്ണൂർ: പുസ്തക വിവാദത്തിൽ ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് ഇ.പി ജയരാജൻ. താൻ അറിയാത്ത കാര്യങ്ങളാണ് ഇന്ന് പുറത്തുവന്നതെന്നു വ്യക്തമാക്കിയ അദ്ദേഹം ഡിസി പുറത്തുവിട്ട എല്ലാ പോസ്റ്റുകളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Also Read : ‘രണ്ടാം പിണറായി സർക്കാർ ദുർബലം; പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണം’; ആത്മകഥയിൽ തുറന്നെഴുതി ഇപി ജയരാജയൻ

ഇന്നു രാവിലെയാണ് ‘കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ പുസ്തകത്തിന്റെ കവർപേജും ഉള്ളടക്കവും പുറത്തായത്. സിപിഎമ്മിനും പിണറായി വിജയൻ സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങളാണു പുസ്തകത്തിൽ നടത്തിയത്. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു വിവാദം.

മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതോടെ പുസ്തകം തന്റേതല്ലെന്നു വ്യക്തമാക്കി ജയരാജൻ രംഗത്തെത്തി. താൻ അറിയാത്ത കാര്യങ്ങളാണ് തന്റെ ആത്മകഥ എന്ന പേരിൽ പുറത്തുവന്നതെന്നും ഡിസിയെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ചുമതല ഏൽപിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പിന്നാലെ വിവാദങ്ങളിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *