ലൈഫ് 23 പരിശീലനം സമാപിച്ചു.
സമഗ്ര ശിക്ഷാ കേരളം ബി. ആർ. സി അരീക്കോട് ജീവിത നൈപുണി ശാക്തീകരണം ലക്ഷ്യമിട്ട് ജി.വി. എച്ച്. എസ് കിഴുപറമ്പ സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥികൾക്ക് നടത്തിയ ലൈഫ് ’23 സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി മണ്ണില്ലാ കൃഷി, പാചകം, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ വയറിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി. സമാപനത്തിൽ മികച്ച കർഷകരായ അബ്ദുല്ല, ഇബ്രാഹിം കുട്ടി എന്നിവരെയും പാചകത്തൊഴിലാളികളായ സുഹ്‌റ, ശാരദ എന്നിവരെ ആദരിച്ചു. സമാപന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജംഷിറ ബാനു അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹരിദാസ് പുല്പറ്റ മുഖ്യഥിതി ആയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബിൻ ലാൽ, വാർഡ് മെമ്പർ തസ്‌ലീന ഷബീർ, ബി ആർ സി ബി പി സി പി ടി രാജേഷ് സ്വാഗതം ആശംസിച്ചു. ജുമൈലത്ത് ഇ സി (പി ടി എ പ്രസിഡന്റ് ) പ്രിയം വദ (പ്രിൻസിപ്പൽ ) ഫസൽ എം ഇ (എസ് എം സി ചെയർമാൻ ) അഫ്സൽ ബാബു (പി ടി എ വൈസ് പ്രസിഡന്റ് ) പ്രവീൺ കുമാർ (പ്രിൻസിപ്പൽ vhsc) സുരേഷ് കുമാർ (ഹെഡ് മാസ്റ്റർ ) എന്നിവർ ആശംസകൾ അറിയിച്ചു. അരീക്കോട് ബി ആർ സി ബ്ലോക്ക് പ്രൊജക്റ്റ് കോ കോർഡിനേറ്റർ രാജേഷ് പി ടി സ്വാഗതവും vhse കരിയർ ഗൈഡ് അബ്ദുൽ അസീസ് കെ മാഷ് നന്ദിയും പറഞ്ഞു.