കൊച്ചിയില്‍ ലഘുമേഘവിസ്‌ഫോടനം?; കളമശ്ശേരിയില്‍ രണ്ട് മണിക്കൂറിനിടെ പെയ്തത് 150 മില്ലി മീറ്റര്‍ മഴ
കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയില്‍ വന്‍ നാശനഷ്ടം. നഗരത്തിലെ മിക്ക വീടുകളും കെട്ടിടങ്ങളും വെള്ളം കയറി. രാവിലെ മുതല്‍ അതിശക്തമായ മഴയില്‍ കളമശ്ശേരിയില്‍ മാത്രം രണ്ട് മണിക്കൂറിനിടെ 150 മില്ലി മീറ്റര്‍ മഴ പെയ്തു. കൊച്ചിയില്‍ ഉണ്ടായത് ലഘുമേഘ വിസ്‌ഫോടനമെന്ന കാലാവസ്ഥാ വിദഗ്ധന്‍ ഡോ എസ് അഭിലാഷ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു മണിക്കൂറില്‍ പത്ത് സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസമാണ് മേഘവിസ്‌ഫോടനമെന്ന് പറയുന്നത്.cloudburst
രാജ്യത്ത് ഇത്തവണ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാധാരണ ലഭിക്കുന്ന 87 സെന്റീമീറ്ററില്‍ 6%ത്തിലധികമെങ്കിലും മഴ ഇക്കുറി ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ മഹോപാത്ര അറിയിച്ചു. മണ്‍സൂണ്‍ സാഹചര്യങ്ങള്‍ കേരളത്തിന് അനുകൂലമാണ്. അടുത്ത അഞ്ചുദിവസത്തിനകം മണ്‍സൂണ്‍ മഴ ലഭ്യമായി തുടങ്ങും.ര ാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പെയ്ത മഴ അസാധാരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 3-4 ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കൊച്ചിയിലെ മഴയില്‍ വലിയ ദുരിതമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ വീട്ടില്‍ വെള്ളം കയറി. എഴുത്തുകാരി ലീലാവതി ടീച്ചറുടെ വീട്ടില്‍ വെള്ളം കയറിയതോടെ വലിയ കെട്ട പുസ്തക ശേഖരം വെള്ളത്തില്‍ മുങ്ങി.