ഗുരുശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കി ലിജിമോൾ C V

Lijimol C V won the Gurushrestha award

 

2023 തൃക്കലങ്ങോട് അഖിലേന്ത്യ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് യു. പി വിഭാഗത്തിൽ നിന്നും C.V ലിജിമോൾ അർഹയായി. മഞ്ചേരി സബ്ജില്ല ഗണിത ക്ലബ്ബിന്റെ സെക്രട്ടറി കൂടിയാണ് ലിജിമോൾ. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും, ജീവകാരുണ്യ മേഖലയിലും, കോവിഡ് കാലത്തും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്. ഗണിതത്തിൽ അധ്യാപക പരിശീലനത്തിന്റെ ഡിസ്ട്രിക്ട് റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്. കൂടാതെ ഗണിത വിജയം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നിരവധിയായ പ്രവർത്തനങ്ങൾക്ക്, നേതൃത്വം നൽകുന്നുമുണ്ട് ലിജിമോൾ.
ഡിസംബർ 17 ന് തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. കോവിഡ് കാലത്ത് ഗണിതപഠനം കീറാമുട്ടിയായപ്പോൾ എന്തു ചെയ്യും എന്ന ചിന്തയിൽ നിന്നു തുടങ്ങിയ ഗണിതം മധുരം യു ട്യൂബ് ചാനലിലൂടെയുള്ള ഡിജിറ്റൽ ക്ലാസ്സുകൾ ഇന്നും കേരളത്തിലുടനീളമുള്ള കുട്ടികൾക്കും, അധ്യപകർക്കും, രക്ഷിതാക്കൾക്കും ഇന്നു വളരെ പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വന്തം സ്ക്കൂളിലും, വീട്ടിലും , മറ്റ് ധാരാളം സ്ക്കൂളിലും ഗണിതലാബ് ഒരുക്കി ടീച്ചർ ഇതിനകം ശ്രദ്ധ നേടി.

ഇതിനു പുറമെ പാലിയേറ്റീവ് വനിതാ വിഭാഗം കൺവീനറും, ഒരുമ മഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ട്രസ്റ്റിയും, അത്താഴക്കൂട്ടം, വിശപ്പിന്റെ വിളി ഇതിലൂടെയും, അല്ലാതെയും ധാരാളം സന്നദ്ധപ്രവർത്തനങ്ങളും നടത്തുന്നു. 2023 ലെ കേരള സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സിന്റെ എയ്ഡഡ് യു.പി വിഭാഗത്തിലെ മാതൃകാ അദ്ധ്യാപക പുരസ്കാരവും സ്വന്തമാക്കാൻ കഴിഞ്ഞു. സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഈ വർഷം ഓവറോൾ രണ്ടാം സ്ഥാനവും ഭാസ്കരാചാര്യ സെമിനാറിന് സബ് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചതിന്റെ പുറകിലും ടീച്ചറിന്റെ കരങ്ങളാണ്.
ലിജി ടീച്ചറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി കൊണ്ടുള്ള ചിട്ടയായ പരിശീലനം മൂലം ഈ പ്രാവശ്യം USS സിന് ചരിത്ര വിജയം നേടിയെടുക്കാൻ കഴിഞ്ഞതും പ്രശംസനീയാർഹമാണ്.

ഈ വർഷത്തെ സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ അദ്ധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പങ്കെടുത്ത് A ഗ്രേഡ് ഉം സ്വന്തമാക്കാൻ കഴിഞ്ഞു. ടീച്ചറിന്റെ സേവനം മറ്റു ജില്ലകളിലേക്കും, സ്കൂളുകളിലേക്കും ലഭിക്കുന്നുണ്ട്. Lijimol C V won the Gurushresta award

Leave a Reply

Your email address will not be published. Required fields are marked *