മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിൽ കർശന നിർദേശങ്ങളുമായി തദ്ദേശ വകുപ്പ്
തിരുവനന്തപുരം: മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിൽ കർശന നിർദേശങ്ങളുമായി തദ്ദേശ വകുപ്പ്. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. തദ്ദേശസ്ഥാപനങ്ങളിൽ വാർറൂം പോർട്ടൽ ആരംഭിക്കണമെന്നും നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നിർദേശമുണ്ട്.Garbage-free
ഫെബ്രുവരി, മാർച്ച് മാസത്തേക്ക് പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിലവിൽ വരും. മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിനു മുന്നോടിയായി സന്ദേശങ്ങൾ ജനങ്ങൾക്കിടയിലേക്ക് പ്രചരിപ്പിക്കാനും തദ്ദേശ വകുപ്പ് നിർദേശം നൽകി.