ലോക്സഭാ തെരഞ്ഞെടുപ്പ്; റായിബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

Rae Bareli

ലഖ്‌നൗ: റായിബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോടൊപ്പമാണ് രാഹുൽ പത്രിക സമർപ്പിക്കാൻ എത്തിയത്. അതിനു ശേഷം മണ്ഡലത്തിൽ റോഡ് ഷോ നടക്കും. ഇൻഡ്യ സംഖ്യത്തിലെ പ്രധാന പാർട്ടിയായ സമാജ്‌വാദി പാർട്ടി പ്രവർത്തകരും രാഹുലിന്റെ പത്രിക സമർപ്പണത്തിലും റോഡ് ഷോയിലും പങ്കെടുക്കാനെത്തിയിരുന്നു. Rae Bareli

അമേഠിയിൽ കെ എൽ ശർമയും പത്രിക നൽകി. രാഹുൽ അമേഠിയിൽ മത്സരിക്കുമെന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. അതേസമയം രാഹുൽ അമേഠിയിൽ നിന്നും പേടിച്ചോടിയെന്ന് നരേന്ദ്രമോദി പരിഹസിച്ചു. വയനാടിനെ രാഹുൽ വഞ്ചിച്ചെന്ന് ആനി രാജയും പ്രതികരിച്ചു.

എന്നാൽ രാഹുൽ ഗാന്ധിയുടെ റായിബറേലി സ്ഥാനാർത്ഥിത്വം സർജിക്കൽ സ്‌ട്രൈക്കാണ്. വയനാടിന്റെ ചരിത്രത്തിൽ രാഹുൽ ഗാന്ധിയെ പോലെ ഇടപെടൽ നടത്തിയ മറ്റൊരു പാർലമെന്ററിയൻ ഇല്ലെന്നും ഉത്തരേന്ത്യയിൽ കൂടുതൽ സീറ്റിൽ വിജയിക്കാൻ രാഹുൽ റായിബറേലിയിൽ മത്സരിക്കേണ്ടത് അനിവാര്യമണെന്നും ടി സിദ്ധീഖ് എംഎൽഎ പറഞ്ഞു. രാഹുൽ വിഷയത്തിൽ മോദിയുടെ ആവലാതി ആനി രാജ ഉൾപ്പടെയുള്ളവർ ഏറ്റെടുക്കുകയാണെന്നും സിദ്ധീഖ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *