മനുഷ്യാവകാശ ദിനത്തിൽ സെമിനാർ സംഘടിപ്പിച്ച് മഹിളാ അസോസിയേഷൻ അരീക്കോട് ഏരിയാ കമ്മറ്റി

Mahila Association Areekode Area Committee organized a seminar on Human Rights Day

 

അരീക്കോട് : ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, പാലസ്തീൻ ജനതയെ സംരക്ഷിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരിച്ചറിയുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി മഹിളാ അസോസിയേഷൻ അരീക്കോട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇകെ ആയിഷ സെമിനാർ ഉദ്‌ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ അരീക്കോട് ഏരിയാ പ്രസിഡന്റ് പികെ ദിവ്യ അധ്യക്ഷയായി. സിപിഐ എം അരീക്കോട് ഏരിയാ സെക്രട്ടറി കെ ഭാസ്കരൻ സംസാരിച്ചു. മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ഹഫ്സത്ത് സ്വാഗതവും ഏരിയാ ട്രഷറർ സരോജിനി നന്ദിയും പറഞ്ഞു. Mahila Association Areekode Area Committee organized a seminar on Human Rights Day

Leave a Reply

Your email address will not be published. Required fields are marked *