അവധി പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ച് വ്യാജൻ; നിയമ നടപടിക്ക് മലപ്പുറം കലക്ടർ

Malappuram Collector threatens legal action for false declaration of holiday before it is announced

 

മലപ്പുറം: കനത്ത മഴയെത്തുടർന്ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധിയാണ്. വൈകീട്ട് 8:50 നാണ് കലക്ടർ ഔദ്യോഗികമായി തന്റെ പേജിലൂടെ അവധി പ്രഖ്യാപിച്ചത്. എന്നാൽ കലക്ടർ അവധി പ്രഖ്യാപിക്കും മുന്നെ ജില്ലയിൽ അവധിയെന്ന് വാർത്ത പ്രചരിച്ചു. കലക്ടറുടെ അക്കൗണ്ടിന്റെ വ്യാജനാണ് കലക്ടർ അവധി പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ചത്. ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാജ അവധി പ്രഖ്യാപിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും കലക്ടർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും. ആലപ്പുഴ, കാസർകോട്, തൃശൂർ എന്നിവയാണ് അവധി പ്രഖ്യാപിച്ച മറ്റ് ജില്ലകൾ.

Leave a Reply

Your email address will not be published. Required fields are marked *