മലപ്പുറം സ്വദേശിനി ഖത്തറിൽ മരിച്ചു

Malappuram

ദോഹ: മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശിനി പത്തത്ത് സൈനബ(77) ഖത്തറിൽ മരിച്ചു. ഹൃദയസ്തംഭനം മൂലം വക്രയിലെ താമസസ്ഥലത്തു വെച്ചാണ് മരണം. മകന്റെ കൂടെ ഖത്തറിൽ എത്തിയതായിരുന്നു. പരേതനായ അബ്ദുള്ള പത്തത്തിന്റെ ഭാര്യയാണ്. മക്കൾ : ഫാത്തിമ ആസിഫ്, റംല, ബഷീർ, സലീം, മുനീർ (ഖത്തർ )Malappuram

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *