ഓസ്കറിൽ മലയാളത്തിന് നിരാശ, ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്

Malayalam disappointed at Oscars, Aadujeevitham out of final list

97ആം ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടിക ആയി. മലയാളത്തിന് നിരാശ. ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്.ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’. സുചിത്ര മട്ടായി, ആദം ജെ ഗ്രേവ്സ് എന്നിവർ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രം. മികച്ച ചിത്രത്തിനുള്ള വിഭാഗത്തിൽ നിന്ന് ആടുജീവിതം പുറത്ത്. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല.

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങൾ അന്തിമ നോമിനേഷൻ പട്ടികയിൽ ഇടം നേടി. അനോറ, ദ ബ്രൂട്ടലിസ്റ്റ്, കോൺക്ലേവ് എന്നിവ പട്ടികയിൽ. ദ ബ്രൂട്ടലിസ്റ്റ്, എമിലിയ പെരസ്‌, വിക്ക്ഡ് എന്നീ ചിത്രങ്ങൾക്ക് പത്ത് വീതം നോമിനേഷനുകൾ ലഭിച്ചു.

പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തുവിട്ടിരുന്നു. ഇതില്‍ 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനായി നോമിനേഷന് മത്സരിക്കാനാകുമായിരുന്നു. ആ 207 ചിത്രങ്ങളുടെ കൂട്ടത്തില്‍ ആറ് ഇന്ത്യന്‍ സിനിമകളും ഇടംനേടിയിരുന്നു.

മലയാളത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന ഒരു ചിത്രമായിരുന്നു ആടുജീവിതം. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ആടുജീവിതം. ബ്ലസ്സിയുടെയും പൃഥ്വിരാജിന്റെയും ആടുജീവിതം 150 കോടി ക്ലബിലും ഇടംനേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *