സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുസൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
റിയാദ്: സൗദിയിലെ അൽഖോബാറിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഊഫാണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞു വീണ റഊഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മിനുട്ടുകൾക്കകം മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു.heart attack
പത്ത് വർഷത്തോളമായി സൗദിയിൽ ജോലി ചെയ്തുവരികയാണ്. ടെക്സ്റ്റയിൽസ് കമ്പനിയിൽ ഫിനാൻസറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം അൽഖോബാർ അൽമുന ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സി ജനസേവന വിഭാഗം പ്രവർത്തകരായ ഇഖ്ബാൽ ആനമങ്ങാടിന്റെയും ഹുസൈൻ നിലമ്പൂരിന്റെയും നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.