മൽഹാർ 2K23; വിളംബര ജാഥ നടത്തി
മൈത്ര: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് എൽ പി സ്കൂൾ കലോത്സവം മൽഹാർ 2K23 യുടെ മുന്നോടിയായി ഇന്നലെ (30/10/23) വിളംബര ജാഥ നടത്തി . ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻറ് ജിഷ സി വാസു ഫ്ലാഗ് ഓഫ് ചെയതു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നാട്ടുകാരും വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രധാനാധ്യാപകരും കുട്ടികളും പ്രസ്തുത ജാഥയിൽ പങ്കാളികളായി . മൈത്ര ഗവൺമെൻറ് യുപി സ്കൂൾ ആദിഥേയത്വം വഹിച്ച പരിപാടിയിൽ കുട്ടികളുടെ വർണ്ണാഭമായ പരിപാടികളോടെ ജാഥ സമാപിച്ചു.