അരീക്കോട് വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു
അരീക്കോട്: അരീക്കോട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അരീക്കോട് താഴത്തങ്ങാടി സ്വദേശി. മുസ്ലിയാരകത്ത് മുഹമ്മദ് ശരീഫ് ( 48 വയസ്സ്) ആണ് മരിച്ചത്. ജോളി ഹോട്ടലിൽ ജീവനക്കാരനായിരുന്നു.
മുസ്ലിയാരകത്ത് മുഹമ്മദ് ശരീഫിന്റെ മയ്യത്ത് നമസ്കാരം ഇന്ന് 29/05/24 വൈകീട്ട് 4.30 ന്. മയ്യത്ത് കാണാൻ മദ്രസ ഹാളിൽ സൗകര്യം ഒരുക്കും.
ഇന്നലെ രാത്രി 10 മണിക്ക് അരീക്കോട് മദർ ഹോസ്പിറ്റലിൽ ഓപ്പോസിറ്റ് ഉള്ള ചെങ്കുത്തായ ഇറക്കമുള്ള ചെറിയ റോഡിൽ പാർസലുമായി പോകുന്ന സമയത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻതന്നെ മദർ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പുലർച്ചെ 2 മണിയോടെ മരണം സ്ഥിരീകരിച്ചു.