മാനവികയാത്ര സംഘടിപ്പിച്ചു
എടവണ്ണ : വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ജനുവരി 25 മുതൽ 28 വരെ നാല് ദിവസങ്ങളിലായി കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി മലപ്പുറം ജില്ലാ സംഘാടക സമിതി സംഘടിപ്പിച്ച മാനവിക യാത്രയുടെ എടവണ്ണ മണ്ഡലം പര്യാടനം ഇന്ന് സമാപിച്ചു.
മൂന്ന് ദിവസങ്ങളിലായി മണ്ഡലത്തിൽ മാനവിക സന്ദേശ യാത്ര നടക്കുകയായിരുന്നു, ആയിരകണക്കിന് ആളുകളിലേക്ക് സമ്മേളന സന്ദേശം പകർന്നു നൽകാൻ മാനവിക യാത്രക്ക് സാധിച്ചു. എടവണ്ണ, മമ്പാട് പഞ്ചായത്തുകളിലായി അറുപതോളം കേന്ദ്രങ്ങളിൽ സമ്മേളന പ്രമേയ പ്രഭാഷണങ്ങൾ നടന്നു. സമാപന യോഗത്തിന്റെ ഉദ്ഘാടനം ഒതായിയിൽ കെ.എൻ. എം മർക്കസുദ്ദഅവ മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് ഡോ.യു.പി. യഹ്യാ ഖാൻ മദനി നിർവ്വഹിച്ചു. അൻസാർ ഒതായി സ്വാഗതവും, അബ്ദുൽ കരീം സുല്ലമി നന്ദിയും പറഞ്ഞു. മാനവിക യാത്രക്ക് കെ.എൻ.എം ജില്ലാ പ്രസിഡന്റ് കെ.അബ്ദുൽ അസീസ് മാസ്റ്റർ, കെ.എം ഹുസൈൻ മഞ്ചേരി, വി.ടി ഹംസ, ഇല്യാസ് പന്തലിങ്ങൽ, അദ്നാൻ എ.കെ, മുസ്ഫർ മമ്പാട്, സമീർ പന്തലിങ്ങൽ, തുഫൈൽ കുണ്ടുതേട്, നജീബ് പത്തപിരിയം തുടങ്ങിയവർ നേതൃത്വം നൽകി.
Manavika Yatra was organized