മംഗലം ഗോപിനാഥ് നെഹ്റൂവിയൻ ചിന്തകൾ പ്രചരിപ്പിക്കുന്ന ചരിത്ര ഭണ്ഡാരം – എ പി അനിൽകുമാർ എം എൽ എ
മഞ്ചേരി : നെഹ്‌റൂവിയൻ ചിന്തകളും അതിനനുയോജ്യമായ ആശയങ്ങളും പ്രചരിപ്പിക്കാനും പ്രവൃത്തി പഥത്തിലെത്തിക്കാനും കഠിനാധ്വാനം ചെയ്ത ചരിത്രത്തിന്റെ ഭണ്ഡാരം തന്നെയാണ് മംഗലം ഗോപിനാഥെന്ന് എ പി അനിൽകുമാർ എം എൽ എ പറഞ്ഞു. (Mangalam Gopinath A Historical Treasure Spreading Nehruvian Thoughts – AP Anilkumar MLA)
കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഡവലപ്പ്മെന്റ് ഏർപ്പെടുത്തിയ മൂന്നാമത് നെഹ്റു സെക്യുലർ അവാർഡ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റഡി സെന്റർ ചെയർമാൻ എ കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ വി മധുസൂദനൻ, ഡി സി സി സെക്രട്ടറിമാരായ അഡ്വ. ബീനാ ജോസഫ് , അസീസ് ചീരാൻതൊടി, ബ്ലോക്ക് പ്രസിഡണ്ട്മാരായ ഹുസൈൻ വല്ലാഞ്ചിറ, അജ്മൽ ആനത്താൻ , ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് വി പി ഫിറോസ് , പി മുഹമ്മദലി, കെ പി സക്കീർ , ആലിമൊയ്തീൻ, സുബൈർ വീമ്പൂർ, ജമാൽ കരിപ്പൂർ , ഹനീഫ മേച്ചേരി, സി പ്രമേഷ്, ശങ്കരൻ എം സി, കെ ഒ അസൈനാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സത്യൻ പുളിക്കൽ സ്വാഗതവും ട്രഷറർ പി പി എ ബാവ നന്ദിയും പറഞ്ഞു.