മഞ്ചേരി വാഹനാപകടം; യോഗം ചേർന്ന് മിനുട്ടുകൾക്കകം ചെട്ടിയങ്ങാടിയിൽ കാർ അപകടത്തിൽ പെട്ടു.

Manjeri car accident; Within minutes of the meeting, another car accident in Chettiangadi. manjeri accident, accident in manjeri, car accident, manjeri car accident

 

മഞ്ചേരി ചെട്ടിയങ്ങാടിയിൽ നാടിനെ നടുക്കിയ അപകടത്തിന്റെ ഞെട്ടൽ മാറുന്നതിനുമുന്നേ കാർ ഡിവൈടറിൽ ഇടിച്ച് വീണ്ടും വാഹനാപകടം. അരീക്കോടിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുന്ന കറാണ് അപകടത്തിൽ പെട്ടത്. ചെട്ടിയങ്ങാടി കള്ളുഷാപ്പിന് സമീപമുള്ള ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. യാത്രക്കാർക്ക് ഗുരുതര പരിക്കുകളില്ല എന്നാണ് പ്രാഥമിക വിവരം.

Also Read : മഞ്ചേരിയിലെ വാഹനാപകടം: ഡ്രൈവർ പൊലീസ് കസ്റ്റഡിയില്‍; റോഡ് ഉപരോധിക്കാൻ ഒരുങ്ങി നാട്ടുകാർ, താഹസിൽദാരുടെ നേതൃത്വത്തിൽ രാവിലെ യോഗം ചേരും

ഇന്നലെ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ തഹസിൽദാരുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും അധികൃതരും കൂടിച്ചേർന്ന യോഗം അവസാനിച്ച് മിനിറ്റുകൾക്കകമാണ് ചെട്ടിയങ്ങാടി മറ്റൊരു അപകടത്തിന് സാക്ഷിയായത്. കഴിഞ്ഞ ദിവസത്തിൽ നടന്ന അപകടത്തിൽ 5 പേർ മരണപ്പെട്ടിരുന്നു. യോഗത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇന്നുതന്നെ സ്ഥാപിക്കാന്‍ തീരുമാനമായതായും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതായും സമര സമിതി അറിയിച്ചു. അതുകൊണ്ട് നടത്താന്‍ തീരുമാനിച്ച ഉപരോധം ഒഴിവാക്കിയതായി സമര സമിതി തീരുമാനിച്ചു

 

Manjeri car accident; Within minutes of the meeting, another car accident in Chettiangadi.

Leave a Reply

Your email address will not be published. Required fields are marked *