മപ്രം പ്രാദേശിക ഫുട്ബോൾ ടൂർണമെൻ്റിന് സമാപനം.

മപ്രം പ്രാദേശിക ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ Titan FC – മപ്രം, രണ്ട് ഗോളുകൾക്ക് Falcons FC യെ പരാജയപ്പെടുത്തി.(Mapram regional football tournament concludes.)| football tournament.രണ്ടായിച്ചയോളമായി മപ്രം GMLP സ്കൂൾ സ്റ്റേഡിയത്തിൽ നടന്നു വരുന്ന ടൂർണമെൻ്റിൽ അഞ്ചു ടീമുകൾ പോയൻ്റ് അടിസ്ഥാനത്തിൽ മത്സരിച്ചു. ഫൈനൽ മത്സരത്തിലെ കളിക്കാരുമായി വാർഡ് മെമ്പർ സുഹറ, സ്പോൺസർമാരായ ബിയാസ് (Falcon restaurant) നിസാം കുന്നത്ത് എക്സ്പ്രസ് കാർഗോ (dubai), ഷമീർ എളമരം, കുഞ്ഞിപ്പ K T എന്നിവർ പരിചയപെട്ടു. തുടർന്ന് നടന്ന സമാപന സമ്മാനദാന ചടങ്ങിൽ ടൂർണമെൻ്റിലെ വിന്നേഴ്സിനും , റണ്ണേഴ്സിനും പ്രശസ്ത ഫുട്ബോൾ താരവും കോച്ചുമായ സജുറുദ്ധീൻ , മുൻ സന്തോഷ്ട്രോഫി താരം SBT ബഷീർ , ടൂർണമെൻ്റിൻ്റെ സ്പോൺസർമാരും ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു. മത്സരം കാണുന്നതിനായി കോഴിക്കോട്, മലപ്പുറം ജില്ലയിലെ നിരവധി ഫുട്ബോൾ പ്രേമികൾ എത്തിയിരുന്നു. ടൂർണമെൻ്റിൻ്റെ മികച്ച സംഘടകനായ ഷാഹിദ് കുട്ടനെ ചടങ്ങിൽ ആദരിച്ചു. മികച്ച കളിക്കാരനായി ബുജൈർ മപ്രത്തിനെ തിരഞ്ഞെടുത്തു. മത്സരങ്ങൾ നിയന്ത്രിച്ച റഫറിമാർക്ക് സ്നേഹ ഉപഹാരവും , മിക്കച്ച കളിക്കാർക്ക് പ്രത്യേഗ ട്രോഫിയും നൽകി. ടൂർണമെൻ്റിൽ സംസ്ഥാന ജില്ലാ താരങ്ങൾ കളിക്കാനിറങ്ങിയിരുന്നു. ടൂർണമെൻ്റിന് KCP തങ്ങൾ, ഷാഹിദ് കുട്ടൻ, ശറഫലി, ബുജൈർ,ബിൻഷാദ് തുടങ്ങിയ കൂട്ടായ്മ കമ്മറ്റിക്കാർ നേത്രത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *