കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം രോഗികൾ വർധിച്ചത് മൂലം; വിശദീകരണവുമായി ആരോഗ്യമന്ത്രി

Health Minister

കോഴിക്കോട്: രോഗികള്‍ വർധിച്ചത് കാരണമാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്നു വില കുടിശ്ശികയായതെന്ന വിശദീകരണവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്.അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡി. കോളജിലെ മരുന്ന് ക്ഷാമത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.Health Minister

മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തിയിട്ട് 10 ദിവസം കഴിഞ്ഞു. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശികയുടെ കാര്യത്തിൽ ഇതുവരെ യാതൊരു ധാരണയിലും സർക്കാർ എത്തിയിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവൻ എംപി ഉപവാസ സമരം ആരംഭിച്ചിരുന്നു. മൂന്ന് ജില്ലകളിലെ രോഗികളുടെ ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളേജിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ല എന്നാരോപിച്ചായിരുന്നു സമരം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികള്‍ കൂടുതലാണെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് എംകെ രാഘവന്‍ എംപി കുറ്റപ്പെടുത്തി. മരുന്നു വിതരണം നിർത്തി പത്തു ദിവസമായിട്ടും മന്ത്രി എന്തെടുക്കുകയായിരുന്നെന്നും എം.കെ രാഘവന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *