മെഡിസെപ്പ്: ആശുപത്രികളുടെ സഹകരണം ഉറപ്പ് വരുത്തണം : ആർ. എ. ടി. എഫ്

Medisep: Cooperation of hospitals should be ensured: R. A. T. F

 

അരീക്കോട്: ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ളസർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ
മെഡിസെപ്പിനോട് ആശുപത്രികളുടെസഹകരണം സർക്കാർ ഉറപ്പ് വരുത്തണമെന്ന് അരീക്കോട് സബ് ജില്ല റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പാഠ്യപദ്ധതി പരിഷ്ക്കരണത്തിൽ മാനവിക മൂല്യങ്ങൾക്ക് സ്ഥാനം നൽകി , മതങ്ങളുടെ മാനവിക മൂല്യങ്ങളും പാഠ്യവിഷയമാക്കാ സൗഹൃദാന്തരീക്ഷം കുഞ്ഞുനാളിലേ വളർത്തിക്കൊണ്ടു വരണമെന്നും, ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടാ ലോക രാഷ്ട്രങ്ങൾ ഇടപെട്ട് വെടിനിർത്തൽ കരാറുണ്ടാക്കണമെന്നും അരീക്കോട് ചേർന്ന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി. എ.കെ. യൂസഫ് മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദുഹാജി ഉദ്ഘാടനം ചെയ്തു. സംഘടനാ സെഷനിൽ സംസ്ഥാന സെക്രട്ടരി കെ. അബ്ദുസ്സലാം സുല്ലമി ആധ്യക്ഷം യൂസഫ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. അലി എം മൂർക്കനാട് , കരീം തൃക്കളയൂർ, പ്രസംഗിച്ചു വൈ.പി. അബൂബക്കർ മാസ്റ്റർ, RATF ജില്ലാ സെക്രട്ടരി സി.ടി കുഞ്ഞയമു വണ്ടൂർ തെരെഞ്ഞടുപ്പ് നിയന്ത്രിച്ചു ഉദ്ഘാടന സെഷനിൽ സബ് സബ്ജില്ലാ പ്രസിഡന്റ്, വി.പി ശിഹാബുദ്ദീൻ അൻ വാരി ആധ്യക്ഷം വഹിച്ചു. RATF സംസ്ഥാന ജനറൽ സെക്രട്ടരി CH ഹംസ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗഫൂർ കുറുമാൻ, എം.ടി മുസ്തഫ RATF ജില്ലാ ട്രഷറർ മുഹമ്മദ് ഖർളി, KATF സബ് ജില്ലാ പ്രസിഡന്റ് മജീദ് മദനി പന്നിക്കോട്, കെ. അബൂബക്കർ അൻ വാരി പ്രസംഗിച്ചു. കെ. സുലൈമാൻ അരീക്കോട് ഭാഷാധ്യാപകരായിരുന്ന തലമുറകളെ അനുസ്മരിച്ചു.

ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ RATF ജില്ലാ പ്രസിഡന്റ്, എൻ കുഞ്ഞിപ്പ മാസ്റ്റർ ഐക്യദാർഢ്യ പ്രഭാഷണം
നിർവ്വഹിച്ചു. വൈ.പി. അബൂബക്കർ ( സമസ്ത) കെ. അബ്ദുൽ ഖയ്യും സുല്ലമി (കെ.എൻ.എം) അബൂബക്കർ സിദ്ദീഖ് ഈസ്റ്റ് വടക്കും മുറി (മർക്കസുദ്ദഅവ) വൈ.കെ. അബ്ദുല്ല (ജമാഅത്തെ ഇസ്ലാമി ) എൻ അബ്ദുല്ല (കേരള മുസ്ലിം ജമാഅത്ത്) പി.എസ്. മൈമൂന റഫീഖ് പെരുമ്പറമ്പ പ്രസംഗിച്ചു. എം. കാസിം മൂർക്കനാട് അധ്യക്ഷനായി. പച്ചിലത്താളം കവിതാ സമാഹാരത്തിന്റെ കർത്താവ് ശിഹാബുദ്ദീൻ വലിയപറമ്പത്തിനെ CH ഹംസമാസ്റ്റർ ആദരിച്ചു. വിവിധ സാഹിത്യ മത്സരത്തിൽ വിജയികളായ അലി.എം. മൂർക്കനാട് മുഹമ്മദ്‌ ഖർളി, ആസ്യ പുത്തലം എന്നിവരെ ജില്ലാ പ്രസിഡന്റ് എൻ. കുഞ്ഞിപ്പ മാസ്റ്റർ ആദരിച്ചു കലാ കൺവീനർ എൻ. കെ അശ്റഫ് ഓപ്പൻ ഫോറം സെഷൻ നിയന്ത്രിച്ചു

 

Medisep: Cooperation of hospitals should be ensured: R. A. T. F

Leave a Reply

Your email address will not be published. Required fields are marked *