നവ്യാനുഭവമായി ഖുർആൻ സംഗമം
ഒരു വീട്ടിൽ നിന്നും തുടങ്ങിയ ബൈത്തുൽ ഖുർആൻ- എന്ന പേരിൽ അറിയപ്പെടുന്ന ഖുർആൻ പഠന വേദിയിലെ രണ്ടായിരത്തോളം പഠിതാക്കളും അധ്യാപകരും ലീഡേഴ്സും ഒന്നിച്ചു കൂടിയപ്പോൾ അത് വേറിട്ട ഒരു അനുഭവമായി. കീഴുപറമ്പിലെ റോയൽ ഗ്രാൻഡ് കൺവെൻഷൻ സെന്റർ സ്ത്രീകളെയും കുട്ടികളെയുമായി നിറഞ്ഞു കവിഞ്ഞു.
കൊടിയത്തൂരിലെ പൗരപ്രമുഖനായിരുന്ന സിപി മുഹമ്മദ്ന്റെ മകൾ സുഹറാബിയും ഭർത്താവ് കുനിയൻ കുന്നത്ത് ഖയ്യും അലിയും മക്കളും ചേർന്ന് ഖുർആൻ പഠനത്തിൽ തൽപരരായ ആളുകൾക്ക് വേണ്ടി വീടിനു മുമ്പിൽ ഒരു പ്രത്യേക കേന്ദ്രം പണിതു അതായിരുന്നു തുടക്കം.
കീഴുപറമ്പിൽ ഒതുങ്ങിയ ബൈത്തുൽ ഖുർആൻ പിന്നീട് നാടിന്റെ നാനാഭാഗത്തേക്കും വ്യാപിക്കുകയായിരുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു മത സംഘടനയുമായും ഈ വേദിക്ക് ബന്ധമില്ലന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ എല്ലാവരുടെയും ഒത്താശയും ആശീർവാദവും സ്വീകരിക്കുകയും ചെയ്യുന്നു. മൂന്നാമത്തെ സംഗമമാണ് ഇന്നലെ കിഴുപറമ്പിൽ നടന്നത്.