മേലാപറമ്പ് സ്വകാര്യ മാലിന്യ സംസ്കാരണ കേന്ദ്രം: മെമ്പറുടെ നേതൃത്വത്തിൽ പ്രദേശവാസികളും നടത്തിപ്പകാരനും ഹെൽത്ത് ഡിപ്പാർട്മെന്റും ചർച്ച നടത്തി

 

പള്ളികുന്ന്: പതിമൂന്നാം വാർഡിലെ ജൈവ മാലിന്യ സംസ്കാരണ പ്ലാന്റിൽ നിന്നുമുള്ള ദുർഗന്ധം ആവർത്തിക്കുന്നതിനെ തുടർന്ന് പന്ത്രണ്ടാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടത്തിപ്പ് കാരനുമായി ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെ മാധ്യസ്ഥതയിൽ പ്രദേശവാസികൾ ചർച്ച നടത്തി. ചർച്ചയിൽ പ്രദേശ വാസികൾ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപെട്ടു. കുറച്ച് ദിവസത്തെ സാവകാശം തേടിയ നടത്തിപ്പുകാരന് പത്ത് ദിവസത്തെ സാവകാശം നൽകി. ശേഷവും ദുർഗന്ധം ആവർത്തിക്കുകയാണെങ്കിൽ പ്ലാന്റ് അടച്ചുപൂട്ടാമെന്ന് ഉടമ ഉറപ്പ് നൽകി.ചർച്ചയിൽ പന്ത്രണ്ടാം വാർഡ് മാത്രമായി തീരുമാനിച്ച ചർച്ചയിൽ വിവിധ ഭാഗങ്ങളിൽ ഉള്ളവരും വാർഡിന് പുറത്തുള്ളവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *