മെമ്പർ ഷിപ്പ് വിതരണോത്ഘാടനം ചെയ്തു
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി 2024-25 വർഷത്തെ മെമ്പർഷിപ്പിന് തുടക്കമായി. കൊടിയത്തൂർ യൂണിറ്റ് തല ഉദ്ഘാടനം, കൊടിയത്തൂർ പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി നിർവഹിച്ചു. ഹനീഫ ദിൽബാബു, എച്.എസ് ടി. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.