കേരളത്തിൽ പന്ത് തട്ടാൻ മെസി എത്തും; സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി

Messi will arrive in Kerala to hit the ball; Friendly match in 2025, Minister confirmed

 

2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു.

രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക. വ്യാപാര വ്യവസായ അസോസിയേഷനുമായി ചേർന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ് അസോസിയേഷൻ മത്സരം നടത്താനുള്ള സഹായ ഉറപ്പ് നൽകി, അവരായിരിക്കും സ്‌പോൺസർമാർ.
കേരളത്തിലെ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുക നിരവധി കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. സ്പോർട്സ് ഇക്കോണമി വർധിപ്പിക്കാനും നീക്കങ്ങൾ നടത്തുന്നു.ആറു മാസം മുൻപ് കായിക ഉച്ച കോടി വിജയകരമായി നടത്തിയെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *