ക്ഷീര കർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു.
പന്നിക്കോട് : ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർക്കായി ധാതു ലവണ മിശ്രിതവും വിരമരുന്നും നൽകി. കൊടിയത്തൂർ പഞ്ചായത്തിൽ ക്ഷീരോൽപാദനം വർദ്ധിപ്പിക്കുവാനും പശുക്കളിലെ രോഗങ്ങൾ തടയുന്നതിനും കർഷകർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷീബു നിർവഹിച്ചു. പന്നിക്കോട് വെറ്റിനറി ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബാബു പുലുകുന്നത്, കരീം പഴങ്കൽ, മറിയം കുട്ടിഹസൻ, ഫാത്തിമ, ആയിഷ ചേലപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു. വെറ്റിനറി സർജൻ ഡോക്ടർ നബീൽ മുഹമ്മദ് പദ്ധതി വിശദീകരിച്ചു.