സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ച സമരത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ; വിഷയം ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല

issue

തിരുവനന്തപുരം: സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ച സമരത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് സംസ്കാരിക മന്ത്രി സജി ചെറിയാൻ.സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ച സമരത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ; വിഷയം ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല വിഷയം ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. കത്ത് ലഭിച്ചാൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.issue

സിനിമാ മേഖലയിൽ നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികളെന്ന തരത്തിൽ നിർമ്മാതാവും നടനുമായ സുരേഷ് കുമാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ തുറന്ന് പറിച്ചിലുകളാണ് നിലവിലെ വിവാദങ്ങൾക്ക് വഴി വെച്ചത്. സിനിമാ മേഖല ജൂണ്‍ 1 മുതല്‍ സമരം ആരംഭിക്കുമെന്നും വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തെ തള്ളി നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആന്റണി പെരുമ്പാവൂർ രംഗത്തെത്തി.

സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്നും ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്, തുടങ്ങിയ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പിന്നാലെ സിനിമ നിർമ്മാതാക്കളുടെ സംഘടന പിളർപ്പിലേക്ക് എന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *