ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Minister V. Sivankutty confirms that the Christmas exam question paper was leaked

 

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. യുട്യൂബ് ചാനൽവഴിയാണ് ചോദ്യപേപ്പർ പ്രചരിക്കുന്നത്. ചോദ്യപേപ്പർ സംസ്ഥാനത്തിന് പുറത്താണ് അച്ചടിക്കുന്നത്. ഇപ്പോഴുണ്ടായത് ഗുരുതര പ്രശ്നമാണെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. പരീക്ഷയുടെ തലേ ദിവസം എംഎസ് സൊല‍്യൂഷൻസ് എന്ന യുട‍്യൂബ് ചാനലിലൂടെയാണ് ചോദ‍്യപേപ്പറുകൾ ചോർന്നത്.

Also Read : മകളെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽനിന്നെത്തിയ പിതാവ് പ്രതിയെ കൊലപ്പെടുത്തി മടങ്ങി

അധ്യാപക സംഘടനകൾ തന്നെയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. 15-ാം തിയതി നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ തലേദിവസം ‘ഉറപ്പായും വരുന്ന ചോദ്യങ്ങൾ’ എന്ന പേരിൽ ചെയ്ത വീഡിയോയിലെ 40 മാർക്കിന്‍റെ ചോദ്യങ്ങൾ പിറ്റേ ദിവസം ആവർത്തിച്ചു. തൊട്ടടുത്ത ദിവസം നടന്ന സോഷ്യൽ സയൻസ് അടക്കമുള്ള പരീക്ഷകൾക്കും 40 മാർക്കിന്റെ ചോദ്യങ്ങളും ഈ വീഡിയോയിൽനിന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *