വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ച് എം എസ് എഫ് പുൽപ്പറ്റ കമ്മിറ്റി.

MSF Pulpatta Panchayat Committee organized the Student Sangam.

 

പുൽപ്പറ്റ: പുൽപ്പറ്റ പഞ്ചായത്ത്‌ എം എസ് എഫ് വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പരിപാടി മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, എം എസ് എഫ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി മുസഫർ നിയാസ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ്‌ നിസാം പൂക്കളത്തൂർ അധ്യക്ഷത വഹിച്ചു. ദേശീയ രാഷ്ട്രീയവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ അഹ്‌മദ്‌ സാജുവും, വർത്തമാന രാഷ്ട്രീയത്തിലെ മുസ്‌ലിം ലീഗിന്റെ പ്രസക്തി എന്ന വിഷയത്തിൽ ഫൈസൽ വാഫി കാടാമ്പുഴയും ക്ലാസ്സെടുത്തു. പുൽപ്പറ്റ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് അധ്യക്ഷൻ ഒ പി കുഞ്ഞാപ്പു ഹാജി, ജനറൽ സെക്രട്ടറി പി ടി അബ്ബാസ്, ട്രഷറർ ടി കെ റഷീദ്, മണ്ഡലം സെക്രട്ടറി എ എം അബൂബക്കർ, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ഭാരവാഹികളായ ഇ അബു, ഹസ്സൻ മാസ്റ്റർ, പൂക്കോടൻ അബൂബക്കർ, യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറർ ബാവ വിസപ്പടി, എം എസ് എഫ് സംസ്ഥാന വിംഗ് കൺവീനർ റിയാസ് പുൽപ്പറ്റ, ജില്ലാ വിംഗ് കൺവീനർ ആസിഫ് പനോളി, മണ്ഡലം സെക്രട്ടറി സുഹൈൽ പറമ്പേങ്ങൽ, പഞ്ചായത്ത്‌ ബോർഡ്‌ പ്രസിഡന്റ്‌ പി സി അബ്ദുറഹ്മാൻ, ഫൈസൽ, സംശു, ഫവാസ് ഫർഹാൻ, ലബീബ്, ജസീം, ഫൈറൂസ്, നൗഷാദ് സൗത്ത് തൃപ്പനച്ചി, ബാബു പാത്തിക്കൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ എം എസ് എഫ് സെക്രട്ടറി ഫവാസ് തോട്ടേക്കാട് നന്ദി പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *