സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എംടിക്ക് ആദരം; പ്രധാനവേദിയുടെ പേര് എംടി-നിള എന്നാക്കി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എംടി വാസുദേവന്‍ നായര്‍ക്ക് ആദരം. കലോത്സവത്തിൻ്റെ പ്രധാനവേദിയുടെ പേര് എംടി-നിള എന്നാക്കി മാറ്റി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.MT-Nila
എംടിയുടെ നിളയെ കുറിച്ചുള്ള പ്രസിദ്ധമായ ഉദ്ധരണി പ്രധാനവേദിയിൽ ആലേഖനം ചെയ്യും. ഭാരതപ്പുഴ എന്ന പേരാണ് എംടി-നിള എന്ന് പുനർനാമകരണം ചെയ്തത്. 63-ാമത് കേരള സ്കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ് തിരുവനന്തപുരത്ത് വച്ച് നടക്കുന്നത്. നഗരത്തിലെ 25 വേദികളിലായിട്ടാണ് ഏകദേശം പതിനായിരം കുട്ടികൾ പങ്കെടുക്കുന്ന 249 മത്സര ഇനങ്ങൾ അരങ്ങേറാൻ പോകുന്നത്.