വേദ മാനവികത അംഗീകരിച്ചാൽ ശാന്തി പുലരും : ഹാർമണി ടോക്ക്.

Mujahid 10th state conference

 

താമരശ്ശേരി : വേദങ്ങൾ ഉദ്ഘോഷിക്കുന്ന മാനവികത പ്രചരിപ്പിച്ചാൽ ലോകത്ത് സമാധാനം സാധ്യമാകുമെന്ന് കെ.എൻ.എം മർകസുദ്ദഅവ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി താമരശ്ശേരിയിൽ സംഘടിപ്പിച്ച ഹാർമണി ടോക്ക് അഭിപ്രായപ്പെട്ടു. ലോകനീതി കാറ്റിൽ പറത്തിയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയും അധിനിവേശ ശക്തികൾ ലോകത്ത് അശാന്തി പടർത്തുകയാണ് . ദൈവം ആദരിച്ച സൃഷ്ടിയായ മനുഷ്യൻ മാനവിക മൂല്യങ്ങളുടെ സംരക്ഷകരാകേണ്ടതുണ്ടെന്നും ഒന്നിച്ചിരുന്നുള്ള പരസ്പരപങ്ക് വെക്കലുകൾ തെറ്റിധാരണയും അകൽച്ചയും കുറച്ച് സൗഹൃദം സാധ്യമാക്കുമെന്നും ഹാർമണി ടോക്ക് അഭിപ്രായപ്പെട്ടു. കാരാടി വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ നടന്ന ഹാർമണി ടോക്കിൽ കെ.എ.ടി.ഫ് മുൻ സംസ്ഥാന പ്രസിഡണ്ട് എം.പി.അബ്ദുൽ ഖാദർ മോഡറേറ്റർ ആയി. മിസ്ബാഹ് ഫാറൂഖി, ശുക്കൂർ കോണിക്കൽ എന്നിവർ വിഷയാവതരണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം. ഉമ്മർ മാസ്റ്റർ , താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ , കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ഹബീബ് തമ്പി , ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ജോസ് മാത്യു, കെ.എൻ.എം മർകസുദ്ദഅവ ജില്ല പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി, ജമാഅത്തെ ഇസ്ലാമീ പ്രതിനിധി യൂസുഫ് ഹാജി, നവാസ് ഈർപ്പോണ, പി.പി.ഹാഫിസ് റഹ്‌മാൻ, എ.കെ. അബ്ബാസ്, കെ.പി. കൃഷ്ണൻ, എം.ടി. നജ്മ പ്രസംഗിച്ചു. എം.പി. മൂസ, പി.അബ്ദുൽ മജീദ് പുത്തൂർ, എം.മജീദ് സ്വലാഹി, അബൂബക്കർ പുത്തൂർ, റഫീഖ് ഓമശ്ശേരി, ഇ.കെ. ശൗക്കത്തലി,പി.സി. അബ്ദു റഷീദ്, ടി.കെ. അസീസ് നേതൃത്വം നൽകി. Mujahid 10th state conference ,

Leave a Reply

Your email address will not be published. Required fields are marked *