മുജാഹിദ് സംസ്ഥാന സമ്മേളനം; കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു
കോഴിക്കോട്: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 15 മുതൽ 18 വരെ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കലാസാഹിത്യ വകുപ്പിന്റെ കീഴിൽ സാഹിത്യമത്സരങ്ങൾ സംഘടിപ്പിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി പ്രസംഗ മത്സരം, ക്യാമ്പസ് ക്വിസ്, ഖുർആൻ പാരായണം, പേപ്പർ പ്രസന്റേഷൻ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ജില്ലാ മത്സരങ്ങളിൽ വിജയികളായ പ്രതിഭകളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്. പ്രസംഗ മത്സരത്തിൽ ജൂനിയർ (ആൺ) വിഭാഗത്തിൽ ഒന്നാം സ്ഥാനം ആദിൽ മുഹമ്മദ് , രണ്ടാം സ്ഥാനം അമീർ ഷാൻ , മൂന്നാം സ്ഥാനം മിയാസ്, എന്നിവരും ജൂനിയർ (പെൺ) വിഭാഗത്തിൽ ഒന്നാം സ്ഥാനം മിൻഹ ഫാത്തിമ , രണ്ടാം സ്ഥാനം ഹന ഹബീബ് , മൂന്നാം സ്ഥാനം ഹസ്ന, എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം തമന്ന ഷാൻ , രണ്ടാം സ്ഥാനം അസമിൽ അഹമ്മദ്, മൂന്നാം സ്ഥാനം ലീം അലി റഹ്മാൻ, എന്നിവരും ക്യാമ്പസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഷിനാദ് ഇബ്രാഹീം & അബ്ദുറബ്ബ് (അൽ അസ്ഹർ ട്രെയിനിങ് കോളേജ്) , രണ്ടാം സ്ഥാനം ധകവാനുൽ അസീസ് & അസീൽ (ഐഎച്ഐആർ) മൂന്നാം സ്ഥാനം ജസീൽ & അസ്ലം (ഐഎച്ഐആർ), എന്നിവരും പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം അഫീഫ , രണ്ടാം സ്ഥാനം നജ്ല എന്നിവരും ഖുർആൻ പാരായണ മത്സരത്തിൽ ജൂനിയർ (ആൺ) വിഭാഗത്തിൽ ഒന്നാം സ്ഥാനം അഷ്ബൽ പി , രണ്ടാം സ്ഥാനം അയ്മൻ ഹാനി, മൂന്നാം സ്ഥാനം നസീൽ ഹൈദർ എന്നിവരും ജൂനിയർ (പെൺ) വിഭാഗത്തിൽ ഒന്നാം സ്ഥാനം അമീഷാ പർവീൻ , രണ്ടാം സ്ഥാനം നജ്ഹ, മൂന്നാം സ്ഥാനം നിഹ ജബ്ബാർ എന്നിവരും സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം അഷിബാ , രണ്ടാം സ്ഥാനം ജന്ന അനസ്, മൂന്നാം സ്ഥാനം തമന്ന ഷാൻ എന്നിവരും വിജയികളായി.