മുജാഹിദ് സംസ്ഥാന സമ്മേളനം: മാനവിക സന്ദേശയാത്ര കിഴുപറമ്പ് മണ്ഡലത്തിൽ സമാപിച്ചു.
കുനിയിൽ: വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശത്തിൽ നടക്കുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി രണ്ടുദിവസമായി കീഴുപറമ്പ് മണ്ഡലത്തിൽ നടന്ന ജില്ലാ മാനവിക സന്ദേശയാത്രക്ക് സമാപനമായി. വ്യാഴാഴ്ച പത്തനാപുരം തേക്കിൻ ചുവട് നിന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി അശ്റഫ് മണ്ഡലം കോ-ഓർഡിനേറ്റർ എ.വീരാൻ കുട്ടി സുല്ലമിക്ക് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ ദിവസം പള്ളിപ്പടി, വെസ്റ്റ് പത്തനാപുരം, കുഞ്ഞൻപടി, കുറ്റൂളി, വാലില്ലാപ്പുഴ, കല്ലായി, ആലുംകണ്ടി എന്നിവിടങ്ങളിൽ പര്യടനം നടത്തി തൃക്കളയൂർ അങ്ങാടിയിൽ സമാപിച്ചു. സമാപനം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസമായ വെള്ളിയാഴ്ച കിഴുപറമ്പ് കിണറ്റിൻകണ്ടിയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി ജംഷീറാ ബാനു ഉദ്ഘാടനം ചെയ്തു.ഓത്തുപള്ളി പുറായ, ഈമാൻ നഗർ, ഇസ്‌ലാഹ് നഗർ, അൻവാർ നഗർ, വലിയ കുന്ന്,
വാദിനൂർ, എന്നിവിടങ്ങളിൽ സന്ദർശിച്ച് കുനിയിൽ ന്യൂബസാറിൽ സമാപിച്ചു. സമാപന സമ്മേളനം കീഴ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. സി സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ കെ അബ്ദുൽ അസീസ് മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ വി.ടി ഹംസ, ശാക്കിർ ബാബു കുനിയിൽ, കെ. എം. ഹുസൈൻ മഞ്ചേരി, അസി. കോഡിനേറ്റർ സി എച്ച് യൂനുസ്, സമീർ പത്തനാപുരം, കെ.പി നാസർ സുല്ലമി, മണ്ഡലം സെക്രട്ടറി കെ ടി യൂസുഫ്, ഐഎസ്എം മണ്ഡലം പ്രസിഡണ്ട് കെ കമറുൽ ഇസ്ലാം, സെക്രട്ടറി എം പി അബ്ദുറഊഫ്, ഇ. ബഷീർ മൗലവി, യുഎസ്എം കൺവീനർ എം കെ സമീൽ, കെ.ടി റഫീഖ്, അബ്ദുസമദ് കടൂരൻ, കെ. അബ്ദുറഷീദ് മാസ്റ്റർ, കെ അബ്ദുസമദ് മാസ്റ്റർ, ഇ. അബ്ദു റഹീം, എം. കെ അബ്ദുനാസർ സലഫി, പി എ സലാം, കെ അലി അൻവാരി, കെ. പി നിസാർ അൻവാരി, സലീം കീഴുപറമ്പ്, കെ ഇ ജലാലുദ്ദീൻ, കെ പി മുഹമ്മദ് അസ്ലം, കെ പി അബ്ദുറഹ്മാൻ തങ്ങൾ, ടി കെ ആദിൽ, കെ. ടി മഹ്മൂദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.